കോവിഡ് 19: പത്തനംതിട്ടയില്‍ രണ്ടുപേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട മാര്‍ച്ച് 10: പത്തനംതിട്ടയില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. നിരീക്ഷണ ത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നും റാന്നിയിലെത്തിയവരുമായി അടുത്ത് ഇടപഴകിയവര്‍ക്കാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. നേരത്തെ അഞ്ചുപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.

21 പേര്‍ നിലവില്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നുണ്ട്. ഇതില്‍ രണ്ടുപേര്‍ക്കാണ് ഇപ്പോള്‍ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ രണ്ടുപേരുമായി അടുത്തിടപഴകിയവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം