കോവിഡ് 19: സംസ്ഥാന വ്യാപകമായി നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം മാര്‍ച്ച് 10: സംസ്ഥാനത്ത് കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന വ്യാപകമായി പൊതുപരിപാടികളെല്ലാം മാറ്റിവെക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസം നടക്കില്ല. കര്‍ശന നിയന്ത്രണവും ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനാണ് തീരുമാനം.

സംസ്ഥാനത്തെ നിലവിലെ സാഹചര്യവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും അടിയന്തര മന്ത്രിസഭായോഗം വിശദമായി പരിഗണിച്ചു. ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നല്ല മറിച്ച് മുന്‍കരുതല്‍ രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കുക മാത്രമാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

Share
അഭിപ്രായം എഴുതാം