കോവിഡ് 19: സംസ്ഥാനത്ത് ആറുപേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം മാര്‍ച്ച് 10: സംസ്ഥാനത്ത് ഇന്ന് മാത്രം ആറുപേര്‍ക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. നേരത്തെ രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയവരുമായി അടുത്ത് ഇടപഴകിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ച നാലുപേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടുപേര്‍ പത്തനംതിട്ടയിലെ ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് ഇപ്പോള്‍ രോഗബാധിതരുടെ എണ്ണം 12 ആയെന്നും മന്ത്രി അറിയിച്ചു. ഇതുവരെ 15 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചതെന്നും ഇതില്‍ നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നുപേര്‍ രോഗമുക്തി നേടിയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിലവില്‍ 1116 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 967 വീടുകളിലും 147 ആശുപത്രിയിലുമാണ്.

Share
അഭിപ്രായം എഴുതാം