കാർത്ത്യായനി അമ്മ മുഖ്യമന്ത്രിയെ സന്ദർശിച്ചു

തിരുവനന്തപുരം മാർച്ച് 10: രാജ്യത്തെ വനിതകൾക്ക് നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ നാരീശക്തി പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയ കാർത്ത്യായനി അമ്മ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചു.  സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ 96ാം വയസ്സിൽ 98 മാർക്ക് വാങ്ങി ഒന്നാം റാങ്കോടെ വിജയിച്ചതിനാണ് കാർത്ത്യായനി അമ്മ പുരസ്‌കാരത്തിനർഹയായത്. ബഹുമതി അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം.എം. മണിയെയും കാർത്ത്യായനി അമ്മ കണ്ടു. സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല ഒപ്പമുണ്ടായിരുന്നു.

Share
അഭിപ്രായം എഴുതാം