രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു കോടി രൂപ നല്‍കുമെന്ന് ഉദ്ധവ് താക്കറെ

ന്യൂഡല്‍ഹി മാര്‍ച്ച് 7: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. സര്‍ക്കാര്‍ ഫണ്ടില്‍ നിന്നല്ലാതെ സ്വന്തം ട്രസ്റ്റില്‍ നിന്ന് പണം നല്‍കുമെന്നാണ് താക്കറെ പറഞ്ഞത്. അയോദ്ധ്യ സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. രാമജന്മഭൂമി ട്രസ്റ്റില്‍ പ്രാതിനിധ്യം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഉദ്ധവ് താക്കറെയുടെ അയോദ്ധ്യ സന്ദര്‍ശനം. മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാര്‍ നൂറ് പൂര്‍ത്തിയാക്കിയ വേളയിലാണ് ഉദ്ധവ് താക്കറിന്റെ അയോദ്ധ്യ സന്ദര്‍ശനം.

സുപ്രീംകോടതി വിധിയനുസരിച്ച് അയോദ്ധ്യയില്‍ അനുവദിക്കപ്പെട്ട അഞ്ചേക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ് സ്വീകരിച്ചിരുന്നു. 2.77 ഏക്കര്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ നല്‍കിയതിന് പകരം സ്ഥലം വേണ്ടെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ അഭിപ്രായം.

Share
അഭിപ്രായം എഴുതാം