വനിതാ ദിനത്തില്‍ വേണാട് എക്സ്പ്രസ് വനിതകള്‍ നിയന്ത്രിക്കും

തിരുവനന്തപുരം മാര്‍ച്ച് 7: മാര്‍ച്ച് 8 വനിതാ ദിനത്തില്‍ വേണാട് എക്സ്പ്രസ് പൂര്‍ണ്ണമായും സ്ത്രീകള്‍ നിയന്ത്രിക്കും. അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായാണിതെന്ന് മന്ത്രി കെ കെ ശൈലജ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലോക്കോ പൈലറ്റ്, അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്, പോയിന്റ്‌സ്‌മെന്‍, ഗേറ്റ് കീപ്പര്‍, ട്രാക്ക് വുമന്‍ എന്നിവരെല്ലാം വനിതകളായിരിക്കും.

ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, സിഗ്നല്‍, കാരേജ്, വാഗണ്‍ എന്നീ വിഭാഗങ്ങളും നിയന്ത്രിക്കുക വനിതകളായിരിക്കും. റെയില്‍വേ സംരക്ഷണ സേനയിലെ വനിതാ ഉദ്യോഗസ്ഥരാവും സുരക്ഷയൊരുക്കുന്നത്. ദക്ഷിണ റെയില്‍വേ തിരുവനന്തപുരമാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

Share
അഭിപ്രായം എഴുതാം