ചാനലുകളുടെ സംപ്രേഷണം തടഞ്ഞ നടപടി ഗുരുതരം: കേരള ജേർണലിസ്റ്റസ് യൂണിയൻ

തൃശൂർ മാർച്ച് 7: ഏഷ്യാനെറ്റ്, മീഡിയവൺ എന്നീ ചാനലുകളുടെ സംപ്രേഷണം മാർച്ച് 6 മുതൽ 48 മണിക്കൂർ തടഞ്ഞു കൊണ്ടുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ തീരുമാനത്തിൽ കേരള ജേർണലിസ്റ്റസ് യൂണിയൻ ശക്തമായി പ്രതിഷേധിച്ചു. ഡൽഹി കലാപം റിപ്പോർട്ട് ചെയ്തപ്പോൾ ഈ ചാനലുകൾ മാനദണ്ഡങ്ങൾ ലംഘിച്ചതായി ഉദ്യോഗസ്ഥർക്ക് തോന്നിയതിന്റെ പേരിലാണ് ശിക്ഷ. ജുഡീഷ്യൽ അനുമതിയില്ലാതെ മൗലീക അവകാശത്തിൽ അധിഷ്ഠിതമായ ഒരു പ്രവർത്തനത്തെ ഉദ്യോഗസ്ഥർ ശിക്ഷിക്കുന്ന സാഹചര്യം ഗുരുതരമാണ്. നിയമവാഴ്ചയുടെ തകർച്ചയിലായിരിക്കും കാര്യങ്ങൾ കലാശിക്കുക. കേന്ദ്ര സർക്കാർ മീഡിയ കമ്മീഷൻ രൂപീകരിക്കുകയും ഇത്തരം സാഹചര്യങ്ങളെ വിലയിരുത്തി നടപടികൾ നിർദ്ദേശിച്ചിക്കുകയുമാണ് വേണ്ടത് ഇതു സംബന്ധിച്ച കത്ത് യൂണിയൻ കേന്ദ്ര സർക്കാരിന് അയച്ചു-എന്ന് ഇന്ത്യൻ ജേർണലിസ്റ്റസ് യൂണിയൻ ദേശീയ സെക്രട്ടറി വി.ബി രാജൻ അറിയിച്ചു.

Share
അഭിപ്രായം എഴുതാം