യെസ് ബാങ്കിന്റെ ഓഹരി വിലയിടിഞ്ഞത് 82 ശതമാനം

മുംബൈ മാര്‍ച്ച് 6: റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ യെസ് ബാങ്കിന്റെ ഓഹരി വിലയിടിഞ്ഞത് 82 ശതമാനം. എക്കാലത്തെയും താഴ്ന്ന നിലവാരമായ 5.65 പൈസയിലേക്ക് ഓഹരി വിലയെത്തി. രാവിലെ 33.15 നിലവാരത്തിലുണ്ടായിരുന്ന ഓഹരിയാണ് താമസിയാതെ 82 ശതമാനം ഇടിഞ്ഞത്. ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം 286 രൂപയായിരുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സ്വകാര്യ മേഖലയിലെ ബാങ്കായ യെസ് ബാങ്കിന് കേന്ദ്ര സര്‍ക്കാര്‍ മൊറോട്ടോറിയം ഏര്‍പ്പെടുത്തിയതാണ് ഓഹരി വിലയിടിയാനിടയാക്കിയത്. മൊറട്ടോറിയം ഏര്‍പ്പെടുത്തിയതോടെ രാജ്യത്താകെയുള്ള യെസ് ബാങ്കിന്റെ എടിഎമ്മുകളില്‍ വന്‍ തിരക്ക്. പരമാവധി പിന്‍വലിക്കാവുന്ന നിക്ഷേപം 50,000 രൂപയായി നിജപ്പെടുത്തിയതോടെയാണ് പണം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ തിരക്ക് കൂട്ടിയത്.

Share
അഭിപ്രായം എഴുതാം