കൊവിഡ് 19: നിരീക്ഷണത്തിലായിരുന്ന ഐറിഷ് പൗരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു

ഭുവനേശ്വര്‍ മാര്‍ച്ച് 6: കൊവിഡ് 19 ബാധിതനെന്ന സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഐറിഷ് പൗരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ഒഡീഷയിലെ കട്ടക്കിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് പൗരന്‍ രക്ഷപ്പെട്ടത്.

ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ പനി അടക്കമുള്ള കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാള്‍ക്കൊപ്പം മറ്റൊരു സഹയാത്രികനും ഉണ്ടായിരുന്നു. ഇയാളെയും കാണാനില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇരുവരും എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് വ്യക്തമായിട്ടില്ലെന്നും ആശുപത്രി ഉദ്യോഗസ്ഥനായ ബി മഹാരാന പറഞ്ഞു. ഐറിഷ് പൗരനായി തെരച്ചില്‍ ആരംഭിച്ചുവെന്നും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം