വിദേശകാര്യ വക്താവ് രവീഷ് കുമാറിനെ മാറ്റാന്‍ തീരുമാനം: അനുരാഗ് ശ്രീവാസ്തവ പുതിയ വക്താവ്

അനുരാഗ് ശ്രീവാസ്തവ

ന്യൂഡല്‍ഹി മാര്‍ച്ച് 6: കേന്ദ്ര വിദേശകാര്യ വക്താവ് രവീഷ് കുമാറിന് പകരം ഐഎഫ്എസ് ഉദ്യോഗസ്ഥനായ അനുരാഗ് ശ്രീവാസ്തവ സ്ഥാനമേല്‍ക്കും. 1999 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവില്‍ എത്യോപ്പിയ, ആഫ്രിക്കന്‍ യൂണിയനുകളിലെ ഇന്ത്യന്‍ അംബാസിഡറാണ്. 2017ലാണ് രവീഷ് കുമാറിനെ വിദേശകാര്യ വക്താവായി കേന്ദ്രം നിയമിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Share
അഭിപ്രായം എഴുതാം