നിര്‍ഭയ കേസ്: വധശിക്ഷയ്ക്കുള്ള പുതിയ വാറന്റ് പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി മാര്‍ച്ച് 5: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള പുതിയ വാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. കോടതി പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. പവന്‍ ഗുപ്ത നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ വീണ്ടും കോടതിയെ സമീപിച്ചത്.

പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ ദിവസം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നിര്‍ഭയയുടെ കുടുംബവും വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം