കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്: കുറ്റക്കാരായ ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം മാര്‍ച്ച് 5: തലസ്ഥാന നഗരത്തില്‍ ഇന്നലെ മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്കെതിരെ കൂട്ടനടപടി. നടുറോഡില്‍ ബസ് നിര്‍ത്തിയിട്ട ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കും. ഇവരുടെ പട്ടിക പോലീസ് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറി. 50 ബസുകളിലെ ജീവനക്കാര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തല്‍.

പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായില്ലെന്നാണ് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. പോലീസുകാരെ കയ്യേറ്റം ചെയ്തതാണ് ജീവനക്കാരെ കസ്റ്റഡിയിലെടുക്കാന്‍ കാരണം. പോലീസ് ഇടപെട്ടത് ക്രമസമാധാന പ്രശ്നമുണ്ടായപ്പോഴാണ്. കുഴഞ്ഞുവീണ യാത്രക്കാരനെ എട്ടുമിനിറ്റിനകം ആശുപത്രിയിലെത്തിച്ചുവെന്നും കമ്മീഷണര്‍ കളക്ടര്‍ക്ക് നല്‍കിയറി പ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Share
അഭിപ്രായം എഴുതാം