കൊവിഡ് 19: ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചക്കോടി മാറ്റിവെച്ചു

ന്യൂഡല്‍ഹി മാര്‍ച്ച് 5: കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചക്കോടി മാറ്റിവെച്ചു. ഉച്ചക്കോടിക്കായി ബ്രസിലിലേക്ക് പോകാനിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്ര റദ്ദാക്കി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബെല്‍ജിയം-ഇന്ത്യ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നും ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ ഉച്ചക്കോടി പുനക്രമീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

മോദി ബംഗ്ലാദേശ് സന്ദര്‍ശിക്കുമെന്നും രവീഷ് വ്യക്തമാക്കി. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് അദ്ദേഹം ശൈഖ് മുജീബുറഹ്മാന്‍റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കും.

Share
അഭിപ്രായം എഴുതാം