നടിയെ ആക്രമിച്ച കേസ്: അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറി

കൊച്ചി മാര്‍ച്ച് 5: നടിയെ ആക്രമിച്ച കേസില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വിസ്താരത്തിനിടെ കൂറുമാറി. പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് ഇടവേള ബാബു പിന്മാറി. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു. തന്റെ അവസരങ്ങള്‍ ദിലീപ് തട്ടിക്കളയുന്നതായി നടി തന്നോട് പറഞ്ഞെന്നായിരുന്നു ഇടവേള ബാബു പോലീസില്‍ നല്‍കിയ മൊഴി. ഇക്കാര്യം ദിലീപിനോട് ചോദിച്ചെന്നും ബാബുവിന്റെ മൊഴിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ വിസ്താരത്തിനിടെ ഇക്കാര്യം ബാബു നിഷേധിച്ചു.

Share
അഭിപ്രായം എഴുതാം