അന്താരാഷ്ട്ര വനിതാ ദിനം: ജില്ലാതല ചുമര്‍ ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു

കാസർഗോഡ് മാർച്ച് 4: അന്താരാഷ്ട്രാ വനിതാ ദിന വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റേയും വനിതാ ശിശു വികസന വകുപ്പിന്റേയും ആഭിമുഖ്യത്തില്‍  ചുമര്‍ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.  ജില്ലാതല ഉദ്ഘാടനം കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍  പ്രശസ്ത ചിത്രകാരനും ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവുമായ  സചീന്ദ്രന്‍ കാറഡക്ക നിര്‍വ്വഹിച്ചു. വനിതാ ശിശു വികസന ജില്ലാ ഓഫീസര്‍  പി. ഡീനാ ഭരതന്‍ സ്വാഗത പറഞ്ഞു. ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ സി.എ. ബിന്ദു, ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ എം.വി. സുനിത, മഞ്ചേശ്വരം ശിശു വികസന പദ്ധതി ഓഫീസര്‍ സുധാമണി എന്നിവര്‍ സംസാരിച്ചു.

Share
അഭിപ്രായം എഴുതാം