കേരള ഗ്രന്ഥശാലസംഘം പ്ലാറ്റിനം ജൂബിലി താലൂക്ക് തല ആഘോഷം എട്ടിന്

ആലപ്പുഴ മാർച്ച് 3:  കേരള ഗ്രന്ഥശാലസംഘം പ്ലാറ്റിനം ജൂബിലി ചേർത്തല താലൂക്ക് തല ആഘോഷം മാർച്ച് 8ന് നടക്കും. ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് പിരപ്പൻകോട് മുരളി ഉദ്ഘാടനം നിർവഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ  പ്രസിഡന്റ് വിദ്വാൻ കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെ  ഖാദി വസ്ത്രം നൽകി ആദരിക്കുന്ന ചടങ്ങ്   ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

പ്ലാറ്റിനം ജൂബിലി സ്‌പെഷ്യൽ ഗ്രാന്റ് വിതരണോദ്ഘാടനം സ്റ്റേറ്റ് ല്രൈബറി കൗൺസിൽ അംഗം എസ്.വി.ബാബുവും, സർക്കാർ ധനസഹായ പദ്ധതികൾ എന്ന പുസ്തകത്തിന്റെ വിതരണോദ്ഘാടനം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി മാലൂർ ശ്രീധരനും ‘ആലപ്പുഴ ജില്ലയുടെ ചരിത്രം രേഖപ്പെടുത്തിയ നാട്ടുവഴികൾ’പുസ്തകത്തിന്റെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു വിനുവും ദേശീയ ഗ്രന്ഥസൂചി, ലൈബ്രറി ക്ലാസിഫിക്കേഷൻ എന്നീ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം  ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജെ.ജയലാലും നിർവഹിക്കും. ജില്ല ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ഡോ.പള്ളിപ്പുറം മുരളി മുഖ്യപ്രഭാഷണം നിർവഹിക്കും.
ഉച്ചയ്ക്ക് ഒന്നിന്  അഞ്ചാം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പദ്ധതികളും കേരളീയസമൂഹവും എന്ന വിഷയത്തിൽ പ്രഭാഷണം  ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി മാലൂർ ശ്രീധരനും ഉച്ചകഴിഞ്ഞ് രണ്ടിന് നവകേരള നിർമ്മിതിക്കായി ഗ്രന്ഥശാലകൾ എന്ന വിഷയത്തിൽ പ്രഭാഷണം താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ പ്രസിഡന്റ് എൻ.പി.രവീന്ദ്രനാഥും നടത്തും. ജില്ല ലൈബ്രറി കൗൺസിൽ  അംഗം  എൻ.റ്റി.ഭാസ്‌ക്കരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി നന്ദകുമാർ കെ.പി,വൈസ് പ്രസിഡന്റ് കെ ബി രാധാമണി,ജോയിന്റ് സെക്രട്ടറി കെ കെ രമേശൻ,നിർവ്വാഹക സമിതിയംഗങ്ങളായ ടി സി മഹീധരൻ,സി.ബി ഷാജികുമാർ, നൗഷാദ് കൊച്ചുതറ, എ.വി.ജോസഫ് എന്നിവർ പങ്കെടുക്കും. 

Share
അഭിപ്രായം എഴുതാം