അരൂജാസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ തുടര്‍ പരീക്ഷയെഴുതാന്‍ അനുമതി

കൊച്ചി മാര്‍ച്ച് 3: എറണാകുളം തോപ്പുംപടിയിലെ അരൂജാസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇയുടെ തുടര്‍ പരീക്ഷകളെഴുതാന്‍ അനുമതി. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി. കുട്ടികള്‍ ഏത് സ്കൂളില്‍ പരീക്ഷയെഴുതണമെന്ന് സിബിഎസ്ഇ തീരുമാനിക്കും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമേകുന്ന വിധിയാണ് ഇത്. 28 കുട്ടികളാണ് പരീക്ഷയെഴുതാനുള്ളത്. സ്കൂളിന്റെ അംഗീകാരം സംബന്ധിച്ച കാര്യങ്ങളില്‍ ഹൈക്കോടതി തുടര്‍ വാദം കേള്‍ക്കും. സ്കൂളിന്റെ അംഗീകാരം റദ്ദാക്കപ്പെട്ടാല്‍ അത് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലത്തെയും ബാധിച്ചേക്കാം.

കേസില്‍ വാദം കേട്ട കോടതി സിബിഎസ്ഇ അംഗീകാരമില്ലാത്ത എത്ര സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നുണ്ടെന്ന് അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അംഗീകാരമില്ലാത്ത സ്കൂളിലെ കുട്ടികള്‍ പരീക്ഷ എഴുതിയെങ്കില്‍ അരൂജ സ്കൂളിലെ 28 കുട്ടികള്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം