ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി മാര്‍ച്ച് 2: മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രത്തിന്‍റെ അക്കൗണ്ട് വഴി പത്ത് കോടിരൂപ വന്നത് പാലാരിവട്ടം പാലം അഴിമതിയുമായി ചേര്‍ത്ത് അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം.

ഹര്‍ജിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനോട് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ നിലപാട് തേടിയിരുന്നെങ്കിലും വിജിലന്‍സ് കേസെടുത്തശേഷം അന്വേഷണം ആകാമെന്നായിരുന്നു ഇഡി ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് ഇഡി വിജിലന്‍സിന് കത്ത് നല്‍കിയിട്ടുണ്ട്.

ആലുവ മണപ്പുറം പാലം നിര്‍മ്മാണ അഴിമതിയില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണ അനുമതി സര്‍ക്കാര്‍ വൈകിപ്പിക്കുന്നതിനെരെയുള്ള ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Share
അഭിപ്രായം എഴുതാം