ഡല്‍ഹിയിലും തെലങ്കാനയിലും കൊറോണ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി മാര്‍ച്ച് 2: ഇന്ത്യയില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹിയിലും തെലങ്കാനയിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്ന് യാത്ര ചെയ്ത ആള്‍ക്കാണ് ഡല്‍ഹിയില്‍ രോഗം ബാധിച്ചത്. ദുബായില്‍ നിന്നെത്തിയ ആള്‍ക്കാണ് തെലങ്കാനയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യമായി രോഗബാധ സ്ഥിരീകരിക്കുന്നത്. അവര്‍ മൂന്ന് പേരും രോഗവിമുക്തരായി.

രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. കേരളത്തില്‍ കൊവിഡ് 19 ബാധിച്ച് ആരും ചികിത്സയിലില്ല. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുള്‍പ്പടെ നിരവധി പേര്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ട്.

ചൈനയ്ക്ക് പുറത്ത് വിദേശരാജ്യങ്ങളിലേക്ക് കൊവിഡ് രോഗബാധ പടരുകയാണ്. തായ്‌ലാന്റ്, അമേരിക്ക എന്നിങ്ങനെ നിരവധി വിദേശരാജ്യങ്ങളില്‍ ഞായറാഴ്ച കൊവിഡ് 19 ബാധിച്ചുള്ള ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു.

Share
അഭിപ്രായം എഴുതാം