ദേശീയ ശാസ്ത്രദിനാചരണം: കൊവിഡ് 19 ജില്ലാതല ബോധവല്‍ക്കരണ ക്ലാസ്സും പ്രശ്‌നോത്തരിയും നടത്തി

കണ്ണൂർ മാർച്ച് 2: ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, സര്‍ സയ്യിദ് കോളേജ് സുവോളജി ഡിപ്പാര്‍ട്ട്‌മെന്റ്, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ടെക്‌നോളജി ആന്റ് എണ്‍വയേണ്‍മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല കൊറോണ ബോധവല്‍ക്കരണ ക്ലാസ്സും പ്രശ്‌നോത്തരിയും നടത്തി. സര്‍ സയ്യിദ് കോളേജില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. എം എന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സുവോളജി വിഭാഗം മേധാവി  ടി എം വി മുംതാസ് അധ്യക്ഷത വഹിച്ചു.

‘കൊറോണ വൈറസ് ബാധയും പ്രതിരോധ പ്രവര്‍ത്തനവും’ എന്ന വിഷയത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബി സന്തോഷ് ക്ലാസ്സെടുത്തു. തുടര്‍ന്ന് നടന്ന ‘കൊവിഡ് 19 ജില്ലാതല പ്രശ്‌നോത്തരി’ മത്സരത്തിന് ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍  നേതൃത്വം നല്‍കി. പ്രശ്‌നോത്തരി മത്സരത്തില്‍ ആരതി രാംദാസ്, പി ഫാത്തിമത്തുല്‍ ശിഫ. എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.  സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ എന്‍  ബുഷ്‌റ, സുവോളജി അസോസിയേഷന്‍ സെക്രട്ടറി സിനാന്‍ മാലിക് തുടങ്ങിയവര്‍ സംസാരിച്ചു.

Share
അഭിപ്രായം എഴുതാം