ലഖ്നൗ മാര്‍ച്ച് 2: ബിജെപി ചീഫ് വിപ്പ് വീരേന്ദ്ര സിംഗ് (74) സിരോഹി തിങ്കളാഴ്ച രാവിലെ അന്തരിച്ചു. ന്യൂഡല്‍ഹിയിലെ ഒരു ആശുപത്രിയിലായിരുന്നു അന്ത്യം. ഫെബ്രുവരി 8നാണ് കരള്‍ സംബന്ധ രോഗമായിട്ട് ബിജെപി നേതാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുലന്ദ്ഷാറിലെ വിവിധ സീറ്റുകളില്‍ നിന്ന് രണ്ട് തവണ നിയമസഭാംഗമായ സിരോഹി സംസ്ഥാന നിയമസഭയിലെ ബിജെപിയുടെ മുഖ്യവിപ്പ് ആയിരുന്നു. കഴിഞ്ഞ ബിജെപി സര്‍ക്കാരില്‍ മുന്‍മന്ത്രിയായിരുന്നു. നേതാവിന്റെ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി.