ഇടുക്കി അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിൽ നേരിയ ഭൂചലനം

ഇടുക്കി ഫെബ്രുവരി 29: ഇടുക്കി അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിൽ ഇന്നലെ നേരിയ ഭൂചലനം ഉണ്ടായി. ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. വിദഗ്ദ്ധരെ കൊണ്ടുവന്ന് പഠനം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി 10.15നും 10.25നും ആണ് പ്രകമ്പനവും മുഴക്കവും ഉണ്ടായത്. മേഖലയിലെ ചില വീടുകൾക്ക് നേരിയ വിള്ളലുകൾ ഉണ്ടായി.

Share
അഭിപ്രായം എഴുതാം