കൊച്ചി ഫെബ്രുവരി 29: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളുടെ ആധികാരികതയില്‍ വീണ്ടും കോടതിയില്‍ സംശയങ്ങള്‍ ഉന്നയിച്ച് നടന്‍ ദിലീപ്. മൂന്ന് ചോദ്യങ്ങള്‍ക്കുകൂടി മറുപടി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി കോടതി അംഗീകരിച്ചു. ചോദ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിന് കൈമാറാന്‍ പ്രത്യേക കോടതി ഉത്തരവിട്ടു.
പ്രോസിക്യൂഷന്‍ കോടതി ഉത്തരവില്‍ എതിര്‍പ്പ് വ്യക്തമാക്കി. പ്രോസിക്യൂഷന്‍ വാദം കേള്‍ക്കാതെയാണ് കോടതി നടപടിയെന്നും പ്രതിയുടെ ഭാഗം മാത്രം കേട്ട് ഉത്തരവ് പുറപ്പെടുവിച്ചതിനെ എതിര്‍ക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.