മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സ്റ്റേറ്റ് ക്വാളിറ്റി മോണിട്ടർമാരെ എം പാനൽ ചെയ്യുന്നു

തിരുവനന്തപുരം ഫെബ്രുവരി 25: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിൽ അഞ്ച് സ്റ്റേറ്റ് മോണിട്ടർമാരെ എം പാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശസ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങി വിവിധ സർക്കാർ വകുപ്പുകൾ/പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും സിവിൽ/അഗ്രികൾച്ചറൽ എൻജിനിയറിംഗ് വിഭാഗത്തിൽ എക്‌സിക്യൂട്ടീവ് എൻജിനിയറിൽ കുറയാത്ത തസ്തികയിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം.

വിശദമായ ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം. അപേക്ഷ മാർച്ച് 13ന് വൈകിട്ട് അഞ്ചിനു മുമ്പ് മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, അഞ്ചാംനില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ. തിരുവനന്തപുരം, പിൻ-695 003 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് www.nregs.kerala.gov.in, ഫോൺ: 0471-2313385, 0471-2314385.

Share
അഭിപ്രായം എഴുതാം