പ്രതിരോധ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുമെന്ന് ട്രംപ്

ഗാന്ധിനഗര്‍ ഫെബ്രുവരി 24: പ്രതിരോധമ മേഖലയില്‍ യുഎസ്-ഇന്ത്യ സഹകരണം ശക്തിപ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം തുടരുന്ന പശ്ചാത്തലത്തില്‍ ലോകത്തിലെ തന്നെ മികച്ച സൈനികസമാഗ്രികള്‍ ഇന്ത്യക്ക് ലഭ്യമാക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു. ഭീകരവാദികളെയും അവരുടെ ആശയത്തെയും ഇല്ലാതാക്കുന്നതിനുള്ള യോജിച്ചുള്ള പ്രവര്‍ത്തനത്തിന് അമേരിക്കയും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്. ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സൈന്യത്തിനായി അമേരിക്കയില്‍ നിന്ന് മിലിട്ടറി ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള മുന്നൂറുകോടി ഡോളറിന്‍റെ കരാറില്‍ ചൊവ്വാഴ്ച യുഎസ്-ഇന്ത്യാ പ്രതിനിധികള്‍ ഒപ്പിടുമെന്നും ട്രംപ് വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം