ട്രംപ് ഇന്ത്യയിലെത്തി

അഹമ്മദാബാദ് ഫെബ്രുവരി 24: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലനിയയും ഇന്ത്യയിലെത്തി. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി എത്തിയ ട്രംപിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തരവിമാനത്താവളത്തിലെത്തി. എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യന്തര വിമാനത്താവളത്തില്‍ ഇറങ്ങി. ചൈന, പാകിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങള്‍ മാത്രമല്ല, വികസിത രാജ്യങ്ങളും ട്രംപിന്റെ സന്ദര്‍ശനത്തെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ചൊവ്വാഴ്ചയാണ് നിര്‍ണ്ണായക നയതന്ത്ര ചര്‍ച്ചകള്‍.

അമേരിക്കയില്‍നിന്ന് ഇവിടെയെത്തിച്ചിരിക്കുന്ന ട്രംപിന്റെ ഔദ്യോഗിക വാഹനമായ കാഡിലിക് വണ്ണിലാണ് ട്രംപിന്റെ തുടര്‍യാത്ര. മോദിക്കൊപ്പം വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ 22 കിമീ റോഡ് ഷോ നടത്തും. തുടര്‍ന്ന് 12.15ന് സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. 1.05 നാണ് മൊട്ടേര സ്റ്റേഡിയത്തില്‍ ‘നമസ്തേ ട്രംപ്’ പരിപാടി. തുടര്‍ന്ന് ആഗ്രയിലെത്തി താജ്മഹല്‍ സന്ദര്‍ശിച്ചശേഷം ഡല്‍ഹിയിലേക്ക് തിരിക്കും.

Share
അഭിപ്രായം എഴുതാം