സബര്‍മതി ആശ്രമത്തിലെത്തി ഗാന്ധിജിക്ക് ആദരാജ്ഞലികളര്‍പ്പിച്ച് ട്രംപും ഭാര്യയും

അഹമ്മദാബാദ് ഫെബ്രുവരി 24: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും സബര്‍മതി ആശ്രമത്തിലെത്തി മഹാത്മഗാന്ധിജിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ആശ്രമത്തിലെത്തിയ ട്രംപിനെയും ഭാര്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. ആശ്രമത്തിലെ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

ആശ്രമം സന്ദര്‍ശിച്ചതിനുശേഷം ട്രംപ് സന്ദര്‍ശക ബുക്കില്‍ കുറിച്ചത് മോദിക്കുള്ള നന്ദിയാണ്. തനിക്ക് വിസ്മയ സന്ദര്‍ശനം ഒരുക്കിയതിന് മഹത്തായ സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് നന്ദിയെന്നാണ് ട്രംപ് ബുക്കിലെഴുതിയത്.

മോദിക്ക് നന്ദി രേഖപ്പെടുത്തി സന്ദർശക ബുക്കിൽ ട്രംപ് കുറിച്ചത്

ഇന്ത്യയിലേക്കുള്ള ട്രംപിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം ഗംഭീരമായിരുന്നു. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്റാട്, മുഖ്യമന്ത്രി വിജയ് റൂപാനി എന്നിവരും വിശിഷ്ടാത്ഥിതികളെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം