എസ്‌എസ്‌ഐ കൊലപാതക കേസ്: തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തി എൻ‌ഐ‌എ

തൂത്തുക്കുടി ഫെബ്രുവരി 24: കന്യാകുമാരിയിൽ വെച്ച് എസ്‌എസ്‌ഐ വൈ വിൽസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) തിങ്കളാഴ്ച തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തി. തൂത്തുക്കുടി, ചെന്നൈ, സേലം, കടലൂർ, നെയ്‌വേലി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ തിരച്ചിൽ ആരംഭിച്ചതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാഥമിക റിപ്പോർട്ടുകൾ.

ഭീകരവാദികളെന്ന് സംശയിക്കുന്ന എ. അബ്ദുൽ ഷമീം (32), എം. തൗഫീഖ് (28) എന്നിവരാണ് ജനുവരി 8 ന് തമിഴ്‌നാട്-കേരള അന്തർ സംസ്ഥാന അതിർത്തിയിലെ പടന്തലാമുഡു ചെക്ക് പോസ്റ്റിൽ വെച്ച് വിൽസനെ കൊലപ്പെടുത്തിയത്.

കർണാടക പോലീസിന്റെ സഹായത്തോടെ തമിഴ്‌നാടും കേരള പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ജനുവരി 14 ന് ഉഡുപ്പി റെയിൽ‌വേ സ്റ്റേഷനിൽ വെച്ചാണ് അബ്ദുൽ ഷമീമും തൗഫീഖും പിടിയിലായത്.

തീവ്രവാദ ബന്ധങ്ങൾ കണക്കിലെടുത്താണ് എസ്എസ്ഐ കൊലപാതക കേസ് എൻഐഎയ്ക്ക് കൈമാറിയത് .

Share
അഭിപ്രായം എഴുതാം