പൗരത്വ പ്രതിഷേധം: ഡല്‍ഹിയില്‍ രണ്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

ന്യൂഡല്‍ഹി ഫെബ്രുവരി 24: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രണ്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ജഫ്രബാദ്, മൗജ്പൂര്‍ ബാബര്‍പൂര്‍ മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. ജഫ്രബാദ് മെട്രോ സ്റ്റേഷന് സമീപം പ്രധാനപാത ഉപരോധിച്ചാണ് സമരം. സമരത്തിനിടെ ഇന്നലെ വൈകുന്നേരം സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കനത്ത സുരക്ഷാവലയത്തിലാണ് പ്രദേശം. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പൗരത്വ നിയമഭേദഗതി അനുകൂലികളും സമരക്കാരും തമ്മിലാണ് കല്ലേറുണ്ടായത്.

Share
അഭിപ്രായം എഴുതാം