ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം: ബസ് ഉടമകളുടെ മുന്നറിയിപ്പ്

കോഴിക്കോട് ഫെബ്രുവരി 24: ബസ് ചാര്‍ജ്ജ് മാര്‍ച്ച് ആറിനുള്ളില്‍ വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് ബസ് ഉടമകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. സമരം തുടങ്ങാനുള്ള തീരുമാനം കമ്മിറ്റി ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെ അറിയിച്ചു.

സംസ്ഥാന വ്യാപകമായി മാര്‍ച്ച് 11 മുതല്‍ സമരം തുടങ്ങുമെന്നാണ് ബസ് ഉടമകളുടെ മുന്നറിയിപ്പ്. ഫെബ്രുവരി 23നുള്ളില്‍ പരിഹാരം കാണുമെന്നായിരുന്നു നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ഗതാഗതമന്ത്രി ബസ് ഉടമകള്‍ക്ക് നല്‍കിയ ഉറപ്പ്. പ്രശ്നപരിഹാരം ആവാതിരുന്നതോടെയാണ് അനിശ്ചിതകാല ബസ് സമരം തുടങ്ങാന്‍ ബസുടമകള്‍ തീരുമാനിച്ചത്.

Share
അഭിപ്രായം എഴുതാം