മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാമിനും വഫയ്ക്കും കുറ്റപത്രം കൈമാറി

തിരുവനന്തപുരം ഫെബ്രുവരി 24: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും കുറ്റപത്രം കൈമാറി. ഇരുവരും നേരിട്ട് ഹാജരാകാത്തതിനാല്‍ അഭിഭാഷകരാണ് കുറ്റപത്രം വാങ്ങിയത്. കേസ് ഏപ്രില്‍ 16-ലേക്ക് മാറ്റി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതികളോട് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

2019 ആഗസ്റ്റ് 3ന് വെളുപ്പിന് ഒരു മണിക്കാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകനായ ബഷീര്‍ മരിച്ചത്. കേസില്‍ ശ്രീറാമിനെ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അപകടം നടക്കുന്ന സമയത്ത് കാറില്‍ ഉണ്ടായിരുന്ന വഫയാണ് രണ്ടാം പ്രതി.

Share
അഭിപ്രായം എഴുതാം