സംസ്ഥാനത്ത് നഗരങ്ങളെ 24 മണിക്കൂറും സജീവമാക്കാനുള്ള പദ്ധതി തുടങ്ങുന്നു

തിരുവനന്തപുരം ഫെബ്രുവരി 20: കേരളത്തിലെ പ്രധാന നഗരങ്ങളെ 24 മണിക്കൂറും സജീവമാക്കാനുള്ള പദ്ധതി തുടങ്ങുന്നു. ആദ്യകേന്ദ്രം തിരുവനന്തപുരം നഗരത്തിലാണ്. നഗരങ്ങളില്‍ രാത്രി ജീവിതമില്ലെന്ന ഐടി മേഖലയുടെ അടക്കമുള്ള ആവശ്യം പരിഗണിച്ചാണ് നടപടി. 24 മണിക്കൂറും സജീവമാകുന്ന സുരക്ഷിതനിരത്തുകളും കച്ചവടസ്ഥാപനങ്ങളും നഗരസഭ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളില്‍ ആരംഭിക്കാനാണ് മന്ത്രിസഭാ തീരുമാനം.

സുരക്ഷിതമായും മെച്ചപ്പെട്ട രീതിയിലും പദ്ധതി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ വിനോദസഞ്ചാരം, പോലീസ്, തദ്ദേശ, തൊഴില്‍ വകുപ്പുകള്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ സ്ഥിരംസമിതി രൂപീകരിക്കും.

Share
അഭിപ്രായം എഴുതാം