വനിതാ കോളേജിലെ ആര്‍ത്തവപരിശോധന: നാല് പേര്‍ അറസ്റ്റില്‍

അഹമ്മദാബാദ് ഫെബ്രുവരി 18: വനിതാ കോളേജ് വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കോളേജ് പ്രിന്‍സിപ്പല്‍, ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍, കോര്‍ഡിനേറ്റര്‍, പ്യൂണ്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ ഇവരെ വിട്ടു. സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നാല് പേരെയും ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.

പ്രിന്‍സിപ്പല്‍ റിത്ത റാനിംഗ, ഹോസ്റ്റല്‍ റെക്ടര്‍ രാമിലാ ബെന്‍, കോളേജ് പ്യൂണ്‍ നൈന എന്നിവര്‍ക്കെതിരെയാണ് നടപടി. ഗുജറാത്തിലെ സഹജാനന്ദ് വനിതാ കോളേജിലാണ് സംഭവം. പെണ്‍കുട്ടികള്‍ ആര്‍ത്തവസമയത്ത് അടുക്കളയിലും സമീപത്തെ ക്ഷേത്രത്തിലും കയറി എന്നാരോപിച്ചാണ് പരിശോധന നടത്തിയത്.

Share
അഭിപ്രായം എഴുതാം