അനധികൃത ഫ്ളക്സുകള്‍ സ്ഥാപിച്ചാല്‍ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡിജിപി

കൊച്ചി ഫെബ്രുവരി 18: അനധികൃത ഫ്ളക്സുകള്‍ പാതയോരങ്ങളില്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡിജിപി. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഡിജിപി ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചു. ഫ്ളക്സ് നിരോധനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കണം. റോഡ് അപകടങ്ങള്‍ക്ക് കാരണമാകുന്ന ഫ്ളക്സുകളും ബോര്‍ഡുകളും മാറ്റാനും ഡിജിപി നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നടപടി.

റോഡ് സുരക്ഷാ അതോറിറ്റി കമ്മീഷണറും ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കി. ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം