വിഷക്കള്ള് കേസിലെ പ്രതികളെ രക്ഷിക്കാന്‍ വ്യാജരേഖയുമായി ഫോറന്‍സിക്: സമഗ്ര പരിശോധയ്ക്ക് വിജിലന്‍സ്

കൊച്ചി ഫെബ്രുവരി 14: വിഷക്കള്ള് കേസിലെ പ്രതികളെ രക്ഷിക്കാനായി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ വ്യാജരേഖ നല്‍കിയ സംഭവത്തില്‍ സമഗ്ര പരിശോധനയ്ക്ക് വിജിലന്‍സ്. 300 കേസുകളില്‍ പുനഃപരിശോധന തുടങ്ങി. അഞ്ച് വര്‍ഷത്തിനിടെ ഹൈക്കോടതി ഹൈക്കോടതി റദ്ദാക്കിയ കേസുകളാണ് അന്വേഷിക്കുന്നത്.

കെമിക്കല്‍ എക്സാമിനേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായതിനെ തുടര്‍ന്നാണ് ഹൈക്കോടതി കേസുകള്‍ റദ്ദാക്കിയത്. തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലെ റിപ്പോര്‍ട്ട് വിജിലന്‍സ് പ്രത്യേകം പരിശോധിക്കും. മുന്‍ സയന്റിഫിക് ഓഫീസര്‍ ജയപ്രകാശിന്റെ കാലത്ത് നല്‍കിയ റിപ്പോര്‍ട്ടാണ് പരിശോധിക്കുക. കെമിക്കല്‍ എക്സാമിനേഴ്സ് ലാബിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദാന്വേഷണത്തിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

2014-ലാണ് കടുത്തുരുത്തി പോലീസ് വ്യാജ കള്ള് വിതരണം ചെയ്തതിന് വൈക്കം സ്വദേശികളായ മൂന്ന് ഷാപ്പ് കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ കേസ് എടുത്തത്.

Share
അഭിപ്രായം എഴുതാം