കോഴിക്കോട് ഫെബ്രുവരി 14: കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. സ്വര്‍ണ്ണം കൊള്ളയടിക്കാനാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. തട്ടിക്കൊണ്ടുപോയ കാസര്‍കോട് സ്വദേശികളെ മൃഗീയമായി മര്‍ദ്ദിച്ചശേഷം വസ്ത്രങ്ങളഴിച്ച് ദേഹപരിശോധന നടത്തി. പണവും സ്വര്‍ണ്ണവും കൊള്ളയടിച്ചതായും പരാതിയുണ്ട്.
സംഭവത്തില്‍ കാസര്‍കോട് ഉദുമ സ്വദേശികളായ സന്തോഷ്, അബ്ദുള്‍ സത്താര്‍ എന്നിവരാണ് പരാതി നല്‍കിയത്. വെള്ളിയാഴ്ച പുലര്‍ച്ചയാണ് സംഭവം. വിമാനത്താവളത്തിലിറങ്ങുന്ന യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തും വിധം ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.