മന്ത്രിസഭാ യോഗങ്ങളില്‍ കടലാസിന് പകരം മന്ത്രിമാര്‍ക്ക് ഐപാഡുകള്‍: ഡിജിറ്റലാകാനൊരുങ്ങി യോഗി സര്‍ക്കാര്‍

ന്യൂഡല്‍ഹി ഫെബ്രുവരി 13: ഉത്തര്‍പ്രദേശിലെ മന്ത്രിസഭാ യോഗങ്ങളില്‍ ഇനി കടലാസിന് പകരം മന്ത്രിമാര്‍ ഐപാഡുകള്‍ ഉപയോഗിക്കും. അടുത്ത ആഴ്ച മുതല്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ കടലാസ് ഉപയോഗിക്കില്ലെന്നും പകരം ഐപാഡുകള്‍ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് വ്യാഴാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.

ഐപാഡുകള്‍ ഉപയോഗിക്കാന്‍ എംഎല്‍എമാര്‍ക്ക് ആവശ്യമെങ്കില്‍ പരിശീലനം നല്‍കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മന്ത്രിമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അവരവര്‍ക്കുള്ള ഐപാഡുകളിലാകും ഇനി നല്‍കുക. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് നീക്കം. ഡിഫെന്‍സ് എക്സ്പോ 2020ല്‍ യോഗി ഐപാഡ് ഉപയോഗിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം