തൃശ്ശൂരില്‍ സംസ്ഥാന പാതയ്ക്ക് സമീപം സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍ ഫെബ്രുവരി 13: തൃശ്ശൂരില്‍ വടക്കാഞ്ചേരിയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സംസ്ഥാന പാതയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് മൂന്നോ നാലോ ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ ലഭിക്കുന്ന വിവരം. മൃതദേഹത്തിന്റെ കഴുത്തില്‍ ഒരു മാലയും സമീപത്തായി മദ്യക്കുപ്പികളുമുണ്ട്.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീകളെ കാണാതായ കേസുകളെക്കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് പ്രാഥമിക ഘട്ടത്തില്‍ ശേഖരിക്കുന്നത്. ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും മന്ത്രി എ സി മൊയ്തീന്‍ അടക്കമുള്ള ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം