ഒമര്‍ അബ്ദുള്ളയുടെ സഹോദരിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി ഫെബ്രുവരി 13: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരെ സഹോദരി സാറ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍ എം ശന്തനഗൗഡന്‍ കേസ് വാദം കേള്‍ക്കലില്‍ നിന്ന് ഇന്നലെ പിന്മാറിയിരുന്നു. ഹര്‍ജിയില്‍ മറ്റൊരു ബഞ്ചാണ് ഇന്ന് വാദം കേള്‍ക്കുക.

കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഒമര്‍ അബ്ദുള്ളയെ തടവിലാക്കിയിരിക്കുന്നതെന്നാണ് ഹര്‍ജിയിലെ ആരോപണം. ആഗസ്റ്റ് 5ന് കാശ്മീര്‍ പുനഃസംഘടനയ്ക്ക്ശേഷമാണ് അബ്ദുള്ള അടക്കമുള്ള നേതാക്കളെ തടവിലാക്കിയത്.

വിദേശ നയതന്ത്ര പ്രതിനിധികളുടെ രണ്ടാമത്തെ സംഘം ജമ്മു കാശ്മീരില്‍ നടത്തുന്ന സന്ദര്‍ശനം ഇന്നും തുടരും. ഇന്നലെയാണ് സംഘം സന്ദര്‍ശനം ആരംഭിച്ചത്.

Share
അഭിപ്രായം എഴുതാം