നിര്‍ഭയ കേസില്‍ പുതിയ മരണവാറന്റ് ഇന്ന് പുറപ്പെടുവിക്കില്ല: ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി ഫെബ്രുവരി 13: നിര്‍ഭയ കേസില്‍ പ്രതികളുടെ മരണവാറന്റ് വ്യാഴാഴ്ച പുറപ്പെടുവിക്കില്ല. ഇതുസംബന്ധിച്ചുള്ള ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. പുതിയ മരണവാറന്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറുകയായിരുന്നു. ഇതോടെ നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക തേടി.

ഡല്‍ഹി പട്യാല ഹൗസ് കോടതി വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ തങ്ങളുടെ ഹര്‍ജികളുണ്ടെന്നും സുപ്രീംകോടതി വെള്ളിയാഴ്ച ഈ ഹര്‍ജികള്‍ കേള്‍ക്കുമെന്നും പ്രതികളുടെ അഭിഭാഷകന്‍ അറിയിച്ചു. പവന്‍ ഗുപ്ത മറ്റ് നിയമനടപടികള്‍ സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും കോടതിയെ അറിയിച്ചു.

Share
അഭിപ്രായം എഴുതാം