നിര്‍ഭയ കേസ്: പുതിയ മരണവാറന്റിനുള്ള ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി ഫെബ്രുവരി 13: നിര്‍ഭയ കേസില്‍ പ്രതികള്‍ക്കായുള്ള പുതിയ മരണവാറന്റ്‌ പുറപ്പെടുവിക്കണമെന്ന ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറിയതിനാല്‍ കേസ് ഇന്നത്തെക്ക് മാറ്റുകയായിരുന്നു. ഡല്‍ഹി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക കോടതി പവന്‍ ഗുപ്തയുടെ പിതാവിന് നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നൊരാള്‍ കോടതിയില്‍ ഹാജരാകും.

ശിക്ഷാ വിധി നീട്ടിക്കൊണ്ടുപോകുന്നത് നിര്‍ഭയയോട് കാണിക്കുന്ന അനീതിയാണെന്ന് ആരോപിച്ച് നിര്‍ഭയയുടെ അമ്മ കോടതി മുറിക്കുള്ളില്‍ പൊട്ടിക്കരഞ്ഞു. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം