നേപ്പാളില്‍ 8 മലയാളികളുടെ മരണത്തിനിടയാക്കിയ റിസോര്‍ട്ട് 3 മാസത്തേക്ക് അടക്കാന്‍ ഉത്തരവ്

നേപ്പാള്‍ ഫെബ്രുവരി 13: എട്ട് മലയാളികളുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ ദാമനിലുള്ള എവറസ്റ്റ് പനോരമ റിസോര്‍ട്ട് മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാന്‍ ഉത്തരവ്. തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്ററില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതാണ് ഇവരുടെ മരണത്തിനിടയാക്കിയത്. തുറസായ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന ഗ്യാസ് ഹീറ്റര്‍ മുറിക്കുള്ളില്‍ വച്ചത് ഹോട്ടല്‍ മാനേജുമെന്റിന്റെ വീഴ്ചയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. റിസോര്‍ട്ടിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നേപ്പാള്‍ ടൂറിസം വകുപ്പിന്റെ നടപടി. പോലീസ് അന്വേഷണം തുടരുന്നുണ്ട്.

2020 ജനുവരി 20നാണ് ദമനിലെ റിസോര്‍ട്ട് മുറിയില്‍ നാല് കുട്ടികളടക്കം എട്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്.

Share
അഭിപ്രായം എഴുതാം