ചട്ടലംഘനം നടത്തിയതിന് കൊല്ലം വിക്ടോറിയ ആശുപത്രി സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു

കൊല്ലം ഫെബ്രുവരി 13: ഗുരുതര ചട്ടലംഘനങ്ങള്‍ നടത്തിയതിന് കൊല്ലം വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ സൈജു ഹമീദിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അനുവാദമില്ലാതെ വിദേശയാത്ര നടത്തി, ആശുപത്രിയിലെ ഭരണപരമായ കാര്യങ്ങളില്‍ വീഴ്ച വരുത്തി തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തത്.

വിശദീകരണം ചോദിച്ചപ്പോള്‍ ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്തുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.കൊല്ലം ഡെപ്യൂട്ടി ഡിഎംഒ ഡോ കൃഷ്ണവേണിക്കാണ് പകരം ചുമതല.

Share
അഭിപ്രായം എഴുതാം