കോഴിക്കോട് ഫെബ്രുവരി 13: ഹോട്ടലുകളില്‍ പാചകത്തിന് ഉപയോഗിച്ച പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ്. ഉപയോഗിച്ച എണ്ണ ശേഖരിക്കാനായി കോഴിക്കോട് ഏജന്‍സിയെ നിയോഗിച്ചിരിക്കുകയാണ് ഇപ്പോള്‍. പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.
ബേക്കറികളിലും ഹോട്ടലുകളിലും പാചകത്തിന് ഉപയോഗിച്ച എണ്ണ, തട്ടുകടകളിലും മറ്റും വീണ്ടും ഉപയോഗിക്കുന്നതായി വ്യാപക പരാതിയുണ്ട്. ചില ഹോട്ടലുകളും പഴകിയ എണ്ണ ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യത്തിന് ഗുരുതര പ്രശ്നമുണ്ടാക്കുന്ന ഇത്തരം എണ്ണയുടെ ഉപയോഗം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.
ഹോട്ടലുകളില്‍ നിന്ന് ശേഖരിക്കുന്ന പഴകിയ എണ്ണ വ്യവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. പരീക്ഷണടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.