പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം: നാഗാലാന്‍ഡില്‍ 22 ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

കൊഹിമ ഫെബ്രുവരി 13: പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് നാഗാലാന്‍ഡില്‍ 22 ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. രാജിവെച്ച നേതാക്കള്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നതായി ഈസ്റ്റ് മോജോ റിപ്പോര്‍ട്ട് ചെയ്തു. ദിമാപൂറില്‍ വച്ച് നടന്ന ചടങ്ങില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് പ്രസിഡന്റ് ഷുര്‍ഹോസ്‌ലി സ്വാഗതം ചെയ്തു.

തോഷി ലോംഗ്കുമേര്‍, മുന്‍ ബിജെപി ന്യൂനപക്ഷ സെല്‍ പ്രസിഡ ന്റ് മുകിബുര്‍ റഹ്മാന്‍ തുടങ്ങിയവരാണ് പാര്‍ട്ടി വിട്ടത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ കൂടുതലായി ബാധിക്കുന്നതാണ് പൗരത്വ നിയമഭേദഗതിയെന്ന് മുകിബുര്‍ റഹ്മാന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം