ഭോപ്പാലില്‍ റെയില്‍വേ പ്ലാറ്റ്ഫോമിലെ നടപ്പാലം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്

ഭോപ്പാല്‍ ഫെബ്രുവരി 13: ഭോപ്പാലില്‍ ട്രെയിന്‍ കാത്ത് നിന്നവരുടെ മുകളിലേക്ക് നടപ്പാലം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജിന്റെ ഭാഗമാണ് തകര്‍ന്ന് വീണത്. പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. റെയില്‍വേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലാണ് അപകടമുണ്ടായത്.

പ്ലാറ്റ്‌ഫോമിന് കുറുകെ നിര്‍മ്മിച്ച പാലത്തിന്റെ ഒരു സ്ലാബാണ് തകര്‍ന്നതെന്ന് റെയില്‍വേ വക്താവ് വിശദമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം