സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം ഫെബ്രുവരി 12: സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ. ഒമ്പതോളം സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളുമാണ് ഒരേ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ എട്ട് സ്ഥാപനങ്ങള്‍ സംസ്ഥാന ധനവകുപ്പിന് കത്തയച്ചു. എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വ്യക്തമാക്കി.

ധനമന്ത്രി നേരത്തേയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ധനവകുപ്പിന് മാത്രം അത്തരമൊരു തീരുമാനമെടുക്കാന്‍ കഴിയില്ല. ഇടത് മുന്നണിയാണ് തീരുമാനം എടുക്കേണ്ടതെന്നുമാണ് തോമസ് ഐസക് പറഞ്ഞത്.

Share
അഭിപ്രായം എഴുതാം