എറണാകുളം ഭൂതത്താന്‍കെട്ടിലെ അനധികൃത ബണ്ട് പൊളിക്കുന്ന നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു

കൊച്ചി ഫെബ്രുവരി 12: എറണാകുളം ഭൂതത്താന്‍കെട്ടിലെ വനഭൂമികളെ ബന്ധിപ്പിച്ച് അനധികൃതമായി നിര്‍മ്മിച്ച ബണ്ട് പൊളിക്കുന്നതിനുള്ള നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. സമീപവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ളവര്‍ ബണ്ട് പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

താമസസ്ഥലത്തേക്ക് വഴി ഇല്ലാതാകുമെന്ന് പറഞ്ഞായിരുന്നു സമീപവാസികളുടെ പ്രതിഷേധം. പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് എല്‍ദോ എബ്രഹാം എംഎല്‍എ വിഷയത്തില്‍ ഇടപെടുകയായിരുന്നു. കൂടുതല്‍ ചര്‍ച്ച നടത്തിയശേഷം നടപടി എടുത്താല്‍ മതിയെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്തവരെ പോലീസ് പിന്നീട് വിട്ടയച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →