പുതിയ ഒരു രൂപ നോട്ടുകള്‍ വരുന്നു

ന്യൂഡല്‍ഹി ഫെബ്രുവരി 11: ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു രൂപയുടെ പുതിയ മാതൃകയിലുള്ള നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും. നോട്ടില്‍ കേന്ദ്ര ധനസെക്രട്ടറി ശ്രീ അതാനു ചക്രവര്‍ത്തിയുടെ ഒപ്പ് ഉണ്ടാകും. റിസര്‍വ്വ് ബാങ്കാണ് മറ്റ് നോട്ടുകള്‍ പുറത്തിറക്കുന്നത്. നിരവധി സവിശേഷതകളും പ്രത്യേകതകളും പുതിയ നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോട്ടില്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്നതിന് മുകളില്‍ ഭാരത് സര്‍ക്കാര്‍ എന്നു കൂടി ചേര്‍ത്തിട്ടുണ്ട്.

2020ല്‍ പുറത്തിറങ്ങിയ ഒരു രൂപ നാണയത്തിന്‍റെ മാതൃകയാണ് ചേര്‍ത്തിട്ടുള്ളത്. ധനസെക്രട്ടറിയുടെ ഒപ്പ് ഇംഗ്ലീഷിലും ഹിന്ദിയിലുമുണ്ടാകും. 15 ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്. പിങ്ക്, പച്ച കളറുകള്‍ക്ക് മുന്‍തൂക്കം നല്‍കി തയ്യാറാക്കുന്ന നോട്ടിന്റെ വലുപ്പം 9.7*6.3 ആയിരിക്കും.

Share
അഭിപ്രായം എഴുതാം