കൊറോണ വൈറസ്: തൃശൂരില്‍ രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ പുതിയ പരിശോധനഫലം നെഗറ്റീവ്

തൃശ്ശൂര്‍ ഫെബ്രുവരി 10: രാജ്യത്ത് ആദ്യം കൊറോണ വൈറസ് സ്ഥിരീകരിച്ച കുട്ടിയുടെ ഏറ്റവും പുതിയ പരിശോധനഫലം നെഗറ്റീവ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ രണ്ടാമത്തെ പരിശോധനഫലമാണ് നെഗറ്റീവായത്. ആലപ്പുഴയിലാണ് പരിശോധന നടത്തിയത്. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. അടുത്ത പരിശോധനഫലം കൂടി നെഗറ്റീവായാല്‍ ആശുപത്രി വിടാനാകുമെന്ന് മന്ത്രി എസി മൊയ്തീന്‍ തൃശൂരില്‍ പറഞ്ഞു.

കൊറോണ രോഗവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേര്‍ കൂടി അറസ്റ്റിലായി. തൃശൂര്‍ സ്വദേശികളായ ബിപീഷ്, പ്രദോഷ്, എന്നിവരാണ് അറസ്റ്റിലായത്. നിലവില്‍ ഏഴ് പേരാണ് തൃശൂര്‍ ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധിതരുടെ സ്ഥിതി മെച്ചപ്പെട്ടു വരികയാണ്. ജാഗ്രത കുറച്ചുദിവസത്തേക്ക് കൂടി തുടരും. 28 ദിവസത്തെ നിരീക്ഷണകാലം പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാവൂവെന്നാണ് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചത്.

Share
അഭിപ്രായം എഴുതാം